ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ ശേ​ഷം ജീവനൊടുക്കാൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് മ​രി​ച്ചു

death
 പ​ഴ​യ​ങ്ങാ​ടി: എ​രി​പു​രം ചെ​ങ്ങ​ലി​ൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ ശേ​ഷം ജീവനൊടുക്കാൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് മ​രി​ച്ചു. ചെ​ങ്ങ​ൽ സ്വാ​മി കോ​വി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള പി.​ ഉ​ത്ത​മ​ൻ (57) ആ​ണ് ഇ​ന്നു പു​ല​ർ​ച്ചെയോടെ  ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മാ​ടാ​യി സ്വ​ദേ​ശി​യാ​ണ്. ഇയ്യാൾ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ചെ​ങ്ങ​ലി​ൽ വീ​ടുവ​ച്ചു താ​മ​സം തു​ട​ങ്ങി​യ​ത്.​ ര​ണ്ടു വ​ർ​ഷം മു​മ്പു കോ​വി​ഡ് കാ​ല​ത്താ​ണ് നാ​ട്ടി​ൽ എ​ത്തി​യയിരുന്നു ഇയ്യാൾ . എ​ന്നാ​ൽ, കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നെത്തു​ട​ർന്നു വി​ദേ​ശ​ത്തേ​ക്കു ജോ​ലി​ക്കാ​യി വീ​ണ്ടും പോ​കു​വാ​ൻ സാ​ധി​ച്ചി​ല്ല.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കു​ടും​ബ വ​ഴ​ക്കി​നെത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഭാ​ര്യ പ്രേ​മ (47)യെ ​വെ​ട്ടി​യ​തി​നു ശേ​ഷം കി​ട​പ്പു​മു​റി​യി​ൽ ക​യ​റി തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ഉത്തമൻ അ​ത്യാ​സ​ന്ന നി​ല​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇന്നു പു​ല​ർ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.ഭാ​ര്യ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​ര​ത്തു ത​ന്നെ ചി​കി​ത്സ​യി​ലു​മാ​ണ്

Share this story