ഏറ്റുമാനൂരിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ സ്വർണമാല കവർന്നു

സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആർപ്പുക്കര ചൂരക്കാവ് മഠത്തിങ്കൽ അനിത(57)യുടെ സ്വർണമാലയാണ് പ്രതികൾ കവർന്നത്. മൂന്നു പവൻ വരുന്ന താലിമാലയാണ് നഷ്ടപ്പെട്ടത്. തെളളകം ടെലഫോൺ എക്സ്ചേഞ്ചിനു സമീപം വച്ചാണ് വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് ചേർത്തുനിർത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
കടന്നു കളയാൻ ശ്രമിച്ച ഇവരെ തൊട്ടുപിന്നാലെ എത്തിയ കാർ യാത്രക്കാർ വാഹനം വിലങ്ങി തടയാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപെട്ടു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വാഹത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലായി. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.