Times Kerala

 ബ​സി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്
​​​​​​​

 
 ബ​സി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്
 


പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സി​ന്‍റെ തു​റ​ന്നു​വ​ച്ച വാ​തി​ലി​ലൂ​ടെ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി മൂ​ലം​കോ​ട് പ​ക്കി​രി​ക്കു​ള​മ്പ് ചേ​രാം​പാ​ടം വീ​ട്ടി​ല്‍ മും​താ​ജി​നാ​ണ് (49) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മും​താ​ജി​ന്‍റെ ബ​ന്ധു വ​ട​ക്ക​ഞ്ചേ​രി തെ​ന്നാ​മ​രം വീ​ട്ടി​ല്‍ ഷൈ​ല​യ്ക്കും മ​റ്റൊ​രു യാ​ത്രി​ക​യ്ക്കും ബ​സി​നു​ള്ളി​ല്‍ വീ​ണ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന ശേ​ഷം മും​താ​ജി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ വ​ഴി​യി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ര്‍ പോ​യി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. 

മും​താ​ജും ബ​ന്ധു​വാ​യ ഷൈ​ല​യും വ​ട​ക്ക​ഞ്ചേ​രി​യി​ല്‍​നി​ന്ന് പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ  ദേ​ശീ​യ​പാ​ത ച​ര​പ്പ​റ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.    ചി​ത​ലി​യി​ല്‍​നി​ന്ന് ഒ​രു യാ​ത്ര​ക്കാ​രി ബ​സി​ല്‍ ക​യ​റി​യ ശേ​ഷം വാ​തി​ല്‍ അ​ട​ച്ചി​രു​ന്നി​ല്ല. മ​റ്റൊ​രു ബ​സു​മാ​യി മ​ത്സ​രി​ച്ച ബ​സ് വെ​ള്ള​പ്പാ​റ​യ്ക്ക് സ​മീ​പം പെ​ട്ടെ​ന്ന് നി​ര്‍​ത്താ​നാ​യി ബ്രേ​ക്ക് ച​വി​ട്ടി​യ​പ്പോ​ള്‍ മും​താ​ജ് ബ​സി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. മും​താ​ജ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ മും​താ​ജി​ന്‍റെ ബ​ന്ധു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ര്‍ രാ​ജീ​വി​നെ​തി​രെ കു​ഴ​ല്‍​മ​ന്ദം പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ണ ഉ​ട​നേ എ​ണീ​റ്റ മും​താ​ജ് കു​ഴ​പ്പ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നാ​ലാ​ണ് ബ​സ് വി​ട്ടു​പോ​യ​തെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Related Topics

Share this story