Times Kerala

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം

 
rgfrg

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം. കരവാരം പഞ്ചായത്ത് എട്ടാം വാർഡ് ചരുവിള പുത്തൻ വീട് സ്വദേശി ശാന്ത (60) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അയൽപക്കത്തെ വീട്ടിൽ നിന്ന്  തോട്ടി  കടംവാങ്ങി വീടിൻ്റെ ടെറസിൽ കയറി തേങ്ങ അടർത്തുകയായിരുന്നു ശാന്ത. അവർ   അതിന്  ശേഷം തോട്ടി  തിരിച്ചു കൊടുക്കാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. 

അയൽ വീട്ടിലേക്ക് നടക്കുന്നതിനിടെ  തോട്ടി  ലൈനിൽ തട്ടി ശാന്തയ്ക്ക് വൈദ്യുതാഘാതമേറ്റു. പരിസരവാസികൾ പരിശോധിച്ചപ്പോൾ   ശാന്ത തോട്ടി പിടിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് തോട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി സമീപത്തെ സ്വകാര്യ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നിട്ടും അവരെ  രക്ഷിക്കാനായില്ല. ഭർത്താവ്: ഉശാന്തൻ. മകൾ: ബിന്ദു.

Related Topics

Share this story