Times Kerala

 ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം എം മണി

 
ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം എം മണി
 

ഇടുക്കി നെടുങ്കണ്ടത് ജപ്‌തി നപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം എം മണി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും  സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയെന്നും  എം എം മണി വിമർശിച്ചു.

ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് കഴിഞ്ഞ മാസം ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തത്. അതേസമയം ജപ്‌തി നടപടികൾക്കിടയിൽ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ നെടുങ്കണ്ടത്ത് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ അംഗങ്ങളാണ്.

Related Topics

Share this story