Times Kerala

 ആ​ല​പ്പു​ഴ​യി​ൽ ഹോം​സ്റ്റേ ജീ​വ​ന​ക്കാ​രി മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്: ദു​രൂ​ഹ​ത

 
 ആ​ല​പ്പു​ഴ​യി​ൽ ഹോം​സ്റ്റേ ജീ​വ​ന​ക്കാ​രി മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്: ദു​രൂ​ഹ​ത
 ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് നെ​ടു​മു​ടി വൈ​ശ്യം​ഭാ​ഗ​ത്ത് ഹോം​സ്റ്റേ ജീ​വ​ന​ക്കാ​രി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ആ​സാം സ്വ​ദേ​ശി​നി ഖാ​സി​റ കൗ​ദും (44) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ താ​മ​സി​ക്കു​ന്ന മു​റി​ക്കു പു​റ​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടും കാ​ണാ​തി​രു​ന്ന​തോ​ടെ റി​സോ​ര്‍​ട്ട് ഉ​ട​മ പോ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടിയ നിലയിലായിരുന്നു. യാ​ത്ര പോ​കാ​നൊ​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണം. ഒ​പ്പം ബാ​ഗു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ ക​മ്മ​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നും ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി​യ പാ​ടു​ണ്ടെ​ന്നും പോ​ലീ​സ് പറഞ്ഞു.  

Related Topics

Share this story