Times Kerala

ഹൈറിച്ച് തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും

 
 ഇ.ഡി സംഘം പരിശോധനക്ക് എത്തും മുമ്പ് രക്ഷപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായ ദമ്പതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. 19ന് ഇവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാവുക. 

കേസിൽ ഉടമകളുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് ഇ ഡി ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കേസിൽ കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പ്രതിചേർത്തു. ക്രിപ്റ്റോ കറൻസി വഴി 482 കോടി രൂപ പ്രതികൾ തട്ടിയെടുത്തത്.

ഹൈറിച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ ചേർപ്പ് എസ്‌ഐ റിപ്പോർട്ട് സമർപ്പിച്ചു. 

Related Topics

Share this story