12 കോടിയുടെ ഭാഗ്യവാൻ ഇതാ ഈ നമ്പറിൽ; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു
Wed, 24 May 2023

തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിനാണ്. മലപ്പുറം തിരൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. ആദർശ് സി.കെ. എന്ന ഏജന്‍റാണ് ഈ ടിക്കറ്റ് വിറ്റത്. ഏജൻസി നമ്പർ M5087.
രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ - VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്കാണ്
ഇന്ന് ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. തുകയുടെ 10 ശതമാനം ഏജൻസി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30 ശതമാനം നികുതി കഴിഞ്ഞുള്ള തുക ജേതാവിന് ലഭിക്കും. 300 രൂപയായിരുന്നു ടിക്കറ്റ് വില.