Times Kerala

തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത പ്രവർത്തനം

 
തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത പ്രവർത്തനം
തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ പൊതുപരിപാടി നടന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എത്തി ശുചിമുറി പൂട്ടിയിടുകയായിരുന്നു. പാലോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് മുള്ളൻ പന്നിയെ പിടികൂടിയത്.

Related Topics

Share this story