HomeKeralaഎറണാകുളത്ത് കാറ്റിലും മഴയിലും കനത്ത നാശം; മരങ്ങൾ വീണ് വീടുകൾ തകർന്നു,...

എറണാകുളത്ത് കാറ്റിലും മഴയിലും കനത്ത നാശം; മരങ്ങൾ വീണ് വീടുകൾ തകർന്നു, വൈദ്യുതി ബന്ധം താറുമാറായി | Ernakulam Rain News

കൊച്ചി: ജില്ലയിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും വേനൽ വേനൽമഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു (Ernakulam Rain News). പറവൂർ, ആലുവ, നെടുമ്പാശേരി, പെരുമ്പാവൂർ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്.

ഏഴിക്കര പഞ്ചായത്തിൽ മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പെരുവാരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവ പന്തൽ കാറ്റിൽ തകർന്നു. ചെറായി പാലത്തിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൂവപ്പടി, കോടനാട്, കുറുപ്പംപടി മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി. വൈദ്യുതി ഭവന് മുന്നിലടക്കം മരങ്ങൾ വീണതോടെ മേഖലയിൽ വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. വൻതോതിൽ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്.

ആലുവ ബാങ്ക് ജങ്‌ഷനിലെ തണൽമരം കടപുഴകി. കടുങ്ങല്ലൂർ പഞ്ചായത്തിൽ ഏലൂക്കരയിലും പരിസരത്തുമായി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നെടുമ്പാശേരിയിൽ വിമാനത്താവള റോഡിലെ ഇരുപതോളം കൂറ്റൻ ഹോർഡിങ്ങുകൾ കാറ്റിൽ നിലംപതിച്ചു. അത്താണിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് വീണ് കേടുപാടുകൾ സംഭവിച്ചു.

ഇടക്കൊച്ചിയിൽ 11 കെ.വി ലൈനിലേക്ക് തെങ്ങ് വീണും ഫോർട്ട്കൊച്ചി ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മരം വീണും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്തുവരികയാണ്. ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Story Summary: Heavy summer rain and strong winds caused widespread damage across Ernakulam district on Sunday evening. Uprooted trees damaged houses, destroyed crops, and disrupted power supply and traffic in areas including Aluva, Perumbavoor, and Paravur.

WhatsApp Channel Banner

Latest updates

മഴ കനക്കുന്നു: സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (05-08-2026) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഇടുക്കി,...

യെമൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം: കപ്പൽ...

ന്യൂഡൽഹി: യെമൻ തീരത്തിന് സമീപം വച്ച് ആക്രമണത്തിനിരയായ ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരുമായി സഞ്ചരിച്ച 'എം.എസ്.വി ഫൈസ് നൂറെ ഒലിയ' എന്ന യന്ത്രവൽകൃത യാനത്തിന് നേരെയാണ് പ്രൊജക്‌ടൈൽ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം: ആറൻമുള MLA...

പത്തനംതിട്ട: ആറൻമുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചായിരുന്നു അപകടം. എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികർക്കും നിസ്സാര പരിക്കേറ്റു.(Aranmula MLA Abin Varkey injured in...

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...