ന്യൂഡൽഹി: യെമൻ തീരത്തിന് സമീപം വച്ച് ആക്രമണത്തിനിരയായ ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരുമായി സഞ്ചരിച്ച ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ എന്ന യന്ത്രവൽകൃത യാനത്തിന് നേരെയാണ് പ്രൊജക്‌ടൈൽ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കടലിൽ മുങ്ങുകയായിരുന്നു.(Indian merchant vessel sinks after attack near Yemeni coast all crew rescued)
കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി അൽ മൊഖാ തുറമുഖത്ത് എത്തിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി വ്യക്തമാക്കി.
യാതൊരു പ്രകോപനവുമില്ലാതെ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Story Summary
An Indian-flagged commercial vessel, MSV Faize Noore Oliya, sank in the Red Sea off the Yemeni coast after being struck by a projectile. All 14 crew members, including 13 Indians, were safely rescued by the Yemeni Coast Guard, and India has strongly condemned the unprovoked attack.


