പത്തനംതിട്ട: ആറൻമുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചായിരുന്നു അപകടം. എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികർക്കും നിസ്സാര പരിക്കേറ്റു.(Aranmula MLA Abin Varkey injured in car accident at Pathanamthitta)
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ എംഎൽഎയുടെ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
Aranmula MLA Abin Varkey met with a car accident at Omalloor in Pathanamthitta while returning from flood relief operations. He and the other passengers sustained minor injuries, and police have initiated an investigation into the incident.


