തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (05-08-2026) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്.(Kerala rain school holiday announced in ten districts today)
സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കാസർകോട്, ആലപ്പുഴ, വയനാട് തുടങ്ങി ഭൂരിഭാഗം ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾക്കും അവധിയായിരിക്കും. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. ഭൂരിഭാഗം ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
കാസർകോട് ജില്ലയിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. പുഴകളിലും അരുവികളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുത്.
Story Summary
Educational institutions in ten districts of Kerala have been granted a holiday on August 5 due to heavy rainfall. The meteorological department has alerted the public to exercise extreme caution, especially in hilly and waterlogged areas.


