ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു
May 9, 2024, 09:54 IST
![ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു](https://timeskerala.com/static/c1e/client/91214/uploaded/4f077d10fc2d0fd3afbf89e8277d7f5e.webp)
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍വച്ച് മരിച്ചു. കണ്ണൂര്‍ ഇരിട്ടി ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ വി അസ്ലം(51) ആണ് മരിച്ചത്.
താമസസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം രണ്ട് മാസം മുമ്പ് സലാലയില്‍ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തിവരികയായിരുന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)