Times Kerala

 പാടത്തിന് തീപിടിച്ച് ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം; കോട്ടയത്ത് വയോധികൻ മരിച്ചു

 
 പാടത്തിന് തീപിടിച്ച് ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം; കോട്ടയത്ത് വയോധികൻ മരിച്ചു
കോട്ടയം: പാടത്തിന് തീപിടിച്ച് ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം സംഭവിച്ച് കോട്ടയത്ത് വയോധികൻ മരിച്ചു. കളക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ട് പള്ളം എസ്.എൻ.ഡി.പിയ്ക്ക് സമീപം കല്ലക്കടമ്പിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യു വർഗീസ് (63) ആണ് മരിച്ചത്.  മാത്യുവിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  ശനിയാഴ്ച വൈകിട്ട് പള്ളം പു​ലി​കു​ടി പാ​ട​ശേ​ഖ​ര​ത്തിന് തീ​ ഉയരുന്നത് കണ്ടുനിന്ന സമീപവാസിയായ മാത്യുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

 തീയണക്കാൻ അ​ഗ്നിരക്ഷാസേ​നാം​ഗ​ങ്ങളും ചിങ്ങവ​നം പൊ​ലീസും സ്ഥ​ല​ത്തെത്തിയെങ്കിലും അ​ഗ്നിരക്ഷാസേ​ന​യു​ടെ വാ​ഹന​ങ്ങൾ പ്ര​ദേ​ശ​ത്തേയ്​ക്ക് എ​ത്തി​ച്ചേരാൻ സാധിക്കാത്തതിനാൽ  തീയണയ്ക്കുവാൻ വൈകി. തുടർന്ന് സ​മീപ​ത്തെ കി​ണ​റു​കളിൽനി​ന്നും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം കോ​രി​യാ​ണ് തീ​ അ​ണച്ചത്. മു​ക്കാൽ മ​ണി​ക്കൂ​റി​ന് ശേഷമാണ് തീ നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കിയത്.  

Related Topics

Share this story