Times Kerala

 തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോർട്ടം പൂർത്തിയായി

 
 തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോർട്ടം പൂർത്തിയായി
വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി.  മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. വാഹനത്തിൽ നിന്ന് കെട്ടഴിക്കുമ്പോഴാണ് ചരിഞ്ഞത്.  ശരീരത്തിലെ മുഴ പഴുത്തിരുന്നെന്നും . ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. തണ്ണീർ കൊമ്പന്റെ ശ്വാസകോശത്തിൽ ടിബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹൻദാസ് പറഞ്ഞു. ഇത് തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോർട്ട്. ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്. താങ്ങാനാകാത്ത സമ്മർദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്നാണ് വനംവകുപ്പ് പറയുന്നത്. 

Related Topics

Share this story