ഹെൽത്ത് ഇൻസ്പെക്ടർ ; റാങ്ക് പട്ടിക റദ്ദായി
Thu, 16 Mar 2023

കണ്ണൂർ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2(സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - എസ് ടി, 310/2018) തസ്തികയിലേക്ക് 2020 മാര്‍ച്ച് 10ന് നിലവില്‍ വന്ന 120/2020/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2023 മാര്‍ച്ച് 10 ന് പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.