Times Kerala

മാ​പ്പ് പ​റ​യാ​ന്‍ താ​ന്‍ ഒ​രി​യ്ക്ക​ല്‍ കൂ​ടി ജ​നി​ക്കണം; എം.​വി.​ഗോ​വി​ന്ദ​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി നൽകുമെന്ന് സ്വ​പ്‌​ന

 
മാ​പ്പ് പ​റ​യാ​ന്‍ താ​ന്‍ ഒ​രി​യ്ക്ക​ല്‍ കൂ​ടി ജ​നി​ക്കണം, എം.​വി.​ഗോ​വി​ന്ദ​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി നൽകുമെന്ന് സ്വ​പ്‌​ന
ബം​ഗ​ളൂ​രൂ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് സ്വ​പ്‌​നാ സു​രേ​ഷ്. ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം അ​ല്ലെ​ങ്കി​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഗോ​വി​ന്ദ​ന്‍റെ ആ​വ​ശ്യം. മാ​പ്പ് പ​റ​യാ​ന്‍ താ​ന്‍ ഒ​രി​യ്ക്ക​ല്‍ കൂ​ടി ജ​നി​ക്ക​ണ​മെ​ന്നും സ്വ​പ്‌​ന മറുപടി പറഞ്ഞു. 

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ വി​ജ​യ് പി​ള്ള​യ്‌​ക്കൊ​പ്പം ഒ​ത്തു​തീ​ര്‍​പ്പി​നെ​ത്തി​യ ആ​ളെ പോ​ലീ​സ് ക​ണ്ടെ​ത്തു​മാ​ണ് പ്ര​തീ​ക്ഷ. നേ​ര​ത്തെ ഷാ​ജ് കി​ര​ണ്‍ എ​ന്നൊ​രു അ​വ​താ​രം വ​ന്നു. താ​ന്‍ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി എ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞ​പ്പോ​ള്‍ കൊ​ച്ചി ക്രൈ​ബ്രാ​ഞ്ച് അ​യാ​ളെ ര​ക്ഷ​പെ​ടു​ത്തിയെന്നും  ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു. 
 കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്താ​ലും അ​തി​നെ നേ​രി​ടും. എ​ല്ലാം വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും കു​ടും​ബ​ത്തോ​ടും തനിക്ക് പ​റ​യാ​നു​ള്ള​ത്.  വി​ജേ​ഷ് പി​ള്ള​യ്‌​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ മൊ​ഴി ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​പ്‌​ന​യു​ടെ പ്ര​തി​ക​ര​ണം.

ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ഹ​സ്‌​ക​ര്‍ എ​ന്നൊ​രാ​ള്‍ ത​ന്നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി എ​ന്നി​ല്‍ എ​ന്തെ​ങ്കി​ലും ഗു​ണം ക​ണ്ടി​ട്ടാ​കും സ്‌​പേ​സ് പാ​ര്‍​ക്കി​ല്‍ ജോ​ലി ത​ന്ന​ത്.  ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യെ പ​രി​ഹ​സി​ക്കാ​ന്‍ ഹ​സ്‌​ക​ര്‍ ആ​രാ​ണ്. സി​.എം.ര​വീ​ന്ദ്ര​ന്‍ പ​ത്ത് പാ​സാ​യോ​യെ​ന്ന് അ​ദ്ദേ​ഹം ആ​ദ്യം അ​ന്വേ​ഷി​ക്കെ​ട്ടെ. ഈ ​സ​ര്‍​ക്കാ​രി​ല്‍ എ​ത്ര​പേ​ര്‍ പ​ത്ത് പാ​സാ​യി​ട്ടു​ണ്ടെ​ന്നും സ്വ​പ്‌​ന ചോദിച്ചു. ഹ​സ്‌​ക​റി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കു​മെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു.

Related Topics

Share this story