ഭാര്യയെ കുക്കര്‍ കൊണ്ട് തുടരെ തലയ്ക്കടിച്ചു; കേസെടുത്തതിന് പിന്നാലെ ഭർത്താവ് ഒളിവില്‍
Sat, 18 Mar 2023

കൊച്ചി: അന്‍പത്തിയൊന്‍പതുകാരിയെ ഭര്‍ത്താവ് പ്രഷര്‍കുക്കർ കൊണ്ട് തലയ്ക്കടിച്ചു. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ജീവനക്കാരി, മോളി ജോര്‍ജിനാണ്ഭർത്താവിന്റെ ക്രൂരമര്‍ദനമേൽക്കേണ്ടി വന്നത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവ് ഒളിവില്‍പ്പോയാതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏഴിന് രാത്രി പതിനൊന്നേകാലോടെയായിരുന്നു ഭര്‍ത്താവ് ജോസ് മോഹന്റെ ആക്രമണം. സ്വന്തമായി നടത്തുന്ന ഭക്ഷണകേന്ദ്രത്തിന്റെ ആവശ്യത്തിന് ഫോര്‍ട്ടുകൊച്ചിക്ക് പോയ മോളി തിരികെയെത്താന്‍ വൈകി. തിരിച്ചെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന പുതിയ കുക്കറെടുത്ത് തുടരെ തലയ്ക്കടിച്ചു.
വീട്ടില്‍നിന്ന് ഓടി പുറത്തിറങ്ങിയ മോളിയുടെ നിലവിളികേട്ട് അയല്‍ക്കാര്‍ കൂടി. രക്തത്തില്‍ക്കുളിച്ചുനിന്ന മോളിയെ പൊലീസുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ജോസ് മോഹന്റെ അക്രമസ്വഭാവത്തെ തുടര്‍ന്ന് പതിമൂന്ന് വര്‍ഷം അകന്നുകഴിഞ്ഞിരുന്ന ഇരുവരും 2017 ലാണ് ഒരു വീട്ടിലേക്ക് മാറിയത്.