ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു; പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും

jail
തൃശ്ശൂ‍ർ:  ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 58-കാരനായ അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. 2017 നവംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ക്രിസോസ്റ്റം ബഞ്ചമിന്റെ ഭാര്യയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.  കുട്ടിയുടെ അച്ഛനമ്മമാർ പ്രതിയുടെ മകനുമായി ഷോപ്പിങിന് പോയിരുന്നു. ഈ സമയത്തായിരുന്നു  പീഡനം. വിദേശത്തു നിന്നെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. വിദേശത്ത് തിരികെയെത്തിയ കുട്ടി സ്കൂളിലാണ് സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഇ – മെയിൽ മൂലം പരാതി നൽകുകയായിരുന്നു.

Share this story