ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു
Fri, 26 May 2023

നെടുമ്പാശ്ശേരി: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി മടവൻകുടി ഗോവിന്ദം വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ ശാന്തമ്മയുടെ ഒന്നര പവന്റെ മാലയാണ് പ്രതികൾ കവർന്നത്.
തുരുത്തിശ്ശേരി കുമരംചിറങ്ങര ഭഗവതി ക്ഷേത്രവളപ്പിൽ നിന്ന് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേരാണ് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. വയോധിക ചെറുത്തുനിന്നെങ്കിലും ചെറിയൊരു ഭാഗമൊഴികെ ബാക്കി നഷ്ട്ടപ്പെട്ടു.