Times Kerala

 എച്ച്.സി.എല്‍. ടെക്‌നോളജീസ് നടത്തുന്ന ടെക് ബീ കരിയര്‍ സെമിനാര്‍

 
 എച്ച്.സി.എല്‍. ടെക്‌നോളജീസ് നടത്തുന്ന ടെക് ബീ കരിയര്‍ സെമിനാര്‍
 പിന്നോക്ക വിഭാഗ വികസന വകുപ്പും പ്രമുഖ അന്താരാഷ്ട്ര ഐ ടി കമ്പനിയും ചേര്‍ന്ന് പ്ലസ് ടു 2023/2024 വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 13 നു എറണാകുളം, പാലാരിവട്ടത്തുള്ള കൈറ്റ്‌സ് സോഫ്റ്റ് വെയേഴ്‌സ് ല്‍ രാവിലെ 10 ന് കരിയര്‍ സെമിനാര്‍ നടത്തുന്നു. സ്‌കോളര്‍ഷിപ്പോടെ ഉന്നതവിദ്യാഭ്യാസവും ജോലിയും നേടാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ ബിസിനസ് മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടു വിനു പഠിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (വിവര സാങ്കേതിക വിദ്യയില്‍ നൈപുണ്യ പരിശീലനവും) ഐ ടി മേഖലയില്‍ ജോലിയും ഐഐടി  ഗുവാഹത്തി, ഐഐഐടി കോട്ടയം, ബിറ്റ്‌സ് പിലാനി  തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ നിന്നും തുടര്‍വിദ്യാഭ്യാസവും നേടാം. പ്ലസ് ടു കോമേഴ്‌സ്/ഹ്യുമാനിറ്റീസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഫിനാന്‍സ്, അക്കൗണ്ട്‌സ്, എച്ച് ആര്‍,  സപ്ലൈ ചെയിന്‍ മാനേജ് മെന്റ്, ഓപ്പറേഷന്‍സ് മാനേജ് മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലിയും ഒപ്പം  ഐ ഐ എം നാഗ്പൂര്‍, അമിറ്റി, ശാസ്ത്ര യൂണിവേഴ്സിറ്റികളില്‍ നിന്നും ഇന്റഗ്രേറ്റഡ് എംബിഎ, ബിബിഎ, ബികോം പഠിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും. ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രവൃത്തി പരിചയവും നേടാന്‍ കഴിയുന്നു. 70 ശതമാനം മാര്‍ക്ക് പ്ലസ് ടു വിനു ഉണ്ടായിരിക്കണം. എല്ലാ വിഭാഗം കുട്ടികള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446719390/8129217949.

Related Topics

Share this story