Times Kerala

ഹാരിസ് ബിരാന്‍ ലീഗിന്‍റ രാജ്യസഭാ സ്ഥാനാര്‍ഥി; നാളെ പ്രഖ്യാപനം 

 
ഹാരിസ് ബിരാന്‍ ലീഗിന്‍റ രാജ്യസഭാ സ്ഥാനാര്‍ഥി; നാളെ പ്രഖ്യാപനം 

മലപ്പുറം: നാളെ രാജ്യസഭയിലേക്കുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ  പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ പാണക്കാട് ഹാളിൽ നാളെ രാവിലെ 10 ന് യോഗം ചേരും. സുപ്രിംകോടതി അഭിഭാഷകൻ ഹാരിസ് ബിരാൻ സ്ഥാനാര്‍ഥി ആകുമെന്നാണ് വിവരം. വിദേശത്തുള്ള സാദിഖലി തങ്ങള്‍ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. ഇതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുക.

പി.എം.എ സലാമിന്റെ പേരും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്റെ പേരും അവസാന ചർച്ചകളിലുണ്ടായിരുന്നു.

Related Topics

Share this story