Times Kerala

ഹരിപ്പാട് ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

 
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

ഹരിപ്പാട്: ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശികളായ അസ്ലം (26), ഷെഫീക്ക് (33)) എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂളിന് അടുത്തായി ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം നടന്നത്. എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വന്ന ബൈക്കും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റി വന്ന ടെമ്പോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികരെ ഉടനെ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story