മരുമകൻ വിളി കേൾക്കുന്നത് സന്തോഷം; മുഹമ്മദ് റിയാസ്

 മരുമകൻ വിളി കേൾക്കുന്നത് സന്തോഷം;  മുഹമ്മദ് റിയാസ്
പാലക്കാട്: മരുമകൻ എന്നത് ഒരു യാഥാർഥ്യമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന് വിളിച്ചാൽ കേൾക്കുന്നതിൽ എന്തിനാണ് വിഷമെന്നും അത് കേൾക്കുമ്പോൾ ഭയമില്ലെന്നും റിയാസ് പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടപ്പോൾ വിജയസാധ്യതയുള്ള സീറ്റ് നൽകി വിജയപ്പിക്കുകയായിരുന്നു എന്നും റിയാസിന് മാനേജ്‌മെന്റ് ക്വാട്ട വഴിയാണ് സീറ്റ് ലഭിച്ചതെന്നുമുള്ള ആരോപണങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് റിയാസിന്റെ പ്രതികരണം.

നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നു എന്നും അതിനായി മനഃപൂർവം പ്രവർത്തിക്കുകയാണെന്നും റിയാസ് പറഞ്ഞു. രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായി നേരിടാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും റിയാസ് വിമർശിച്ചു.

Share this story