Times Kerala

 80 ലക്ഷത്തിന്റെ ഹാൻസ് പിടികൂടി

 
 80 ലക്ഷത്തിന്റെ ഹാൻസ് പിടികൂടി
ചെ​റു​തു​രു​ത്തി: പൊ​ലീ​സി​ന്റെ മി​ന്ന​ൽ വേ​ട്ട​യി​ൽ 80 ല​ക്ഷ​ത്തി​ന്റെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് നേ​തൃ​ത്വ​ത്തി​ൽ മാ​യ​ന്നൂ​ർ തീ​പാ​റ അ​ങ്ങ​ലൂ​ർ​വീ​ട്ടി​ൽ അ​നൂ​പ് വീ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ന്നോ​വ കാ​റി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 9000 ഹാ​ൻ​സ് പാ​ക്ക​റ്റാ​ണ് ആ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളി​ൽ​നി​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ലോ​ഡ് ക​ണ​ക്കി​ന് ഹാ​ൻ​സ് കൊ​ണ്ടു​വ​ന്ന് ഹോ​ൾ​സെ​യി​ലാ​യി വി​ൽ​ക്കു​ന്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ റ​ഷീ​ദി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് റ​ഷീ​ദി​ന്റെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വ​ലി​യ ഗോ​ഡൗ​ണി​ൽ​നി​ന്ന് ഒ​രു ല​ക്ഷം പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​വ​രെ റെ​യ്ഡ് തു​ട​ർ​ന്നു. ഒ​ളി​വി​ൽ പോ​യ റ​ഷീ​ദി​​നെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്. 

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​റി​ൽ കൊ​ണ്ടു​വ​ന്ന അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഹാ​ൻ​സ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ കാ​റി​ൽ​നി​ന്ന് പി​ടി​ച്ചി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ത​ര​ണം ചെ​യ്യാ​ൻ ക​രു​തി​യി​രു​ന്ന വ​ൻ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

Related Topics

Share this story