Times Kerala

15 ചാക്കുകളിൽ ഹാൻസ്; തൃശൂരിൽ വൻ ലഹരി ശേഖരം പിടികൂടി 

 
 ലഹരി സംഘങ്ങൾക്കെതിരെ ‘ഓപ്പറേഷൻ ഡി ഹണ്ട്’; 285 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
തൃശൂർ: ചെറുതുരുത്തിയിൽ വൻ ലഹരിവേട്ട. ഇന്ന് ഉച്ചയോടെയാണ് ലഹരി വേട്ട നടന്നത്. തൃശ്ശൂരിലേക്ക് ബെംഗളൂരുവിൽ നിന്ന് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് ചെറുതുരുത്തി പൊലീസ് പിടിച്ചെടുത്തത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി നിറച്ച 11,000 പാക്കറ്റ് ഹാൻസാണ് പോലീസ് സംഘം പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കളാണിത്. 

Related Topics

Share this story