Times Kerala

 ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം; പ​രി​ശോ​ധ​ന​യ്ക്കാ​യി ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സു​മാ​ര്‍ ശ​ബ​രി​മ​ല​യിലേക്ക്

 
ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം; പ​രി​ശോ​ധ​ന​യ്ക്കാ​യി ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സു​മാ​ര്‍ ശ​ബ​രി​മ​ല​യിലേക്ക്
 

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സു​മാ​ര്‍ ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണ​ത്തി​ന് അ​നു​മ​തി തേ​ടി​യു​ള്ള ഹ​ര്‍​ജി പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. 1.75 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​രി​ക്കു​ന്ന​ത്. ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​രി​ക്കാ​ൻ അ​നു​മ​തി തേ​ടി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.


ഈ ​മാ​സം എ​ട്ടി​നാ​ണ് ജ​സ്റ്റി​സു​മാ​ര്‍ സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജ​സ്റ്റി​സ് അ​നി​ൽ കെ ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് ഹ​രി​ശ​ങ്ക​ര്‍ മേ​നോ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​ന്നി​ധാ​ന​ത്ത് നേ​രി​ട്ടെ​ത്തു​ക.

Related Topics

Share this story