Times Kerala

 ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്ന് ക​രി​ങ്ക​ല്ല് തെ​റി​ച്ചു​വീ​ണു; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

 
 ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്ന് ക​രി​ങ്ക​ല്ല് തെ​റി​ച്ചു​വീ​ണു; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
കോ​ഴി​ക്കോ​ട്: അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്ന് ക​രി​ങ്ക​ല്ല് റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. കൂ​ട​ര​ഞ്ഞി മേ​ലെ കൂ​മ്പാ​റ​യി​ലാ​ണ് സം​ഭ​വം നടന്നത്. കൂ​മ്പാ​റ മാ​താ​ളി ക്വാ​റി​യി​ൽ നി​ന്നും ക​രി​ങ്ക​ൽ ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ടി​പ്പ​ർ. 

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ല്ക്കാ​റു​ള്ള സ്ഥ​ല​ത്തി​നു തൊ​ട്ട​ടു​ത്താ​ണ് ക​ല്ല് വ​ന്നു​വീ​ണ​ത്. ആ​ളു​ക​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ മേ​ൽ ക​ല്ല് ത​ട്ടാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അപകടം ഒഴിവായി.   സ്ഥി​ര​മാ​യി അ​മി​ത​ഭാ​രം ക​യ​റ്റി​യാ​ണ് ഇ​വി​ട​ത്തെ ലോ​റി​ക​ൾ പോ​വു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Related Topics

Share this story