സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: കരിദിനമായി ആചരിക്കാന്‍ ബിജെപി; രാപ്പകല്‍ സമരം തുടരുന്നു

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് കരിദിനമായി ആചരിക്കാന്‍ ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപിയുടെ രാപ്പകല്‍ സമരം തുടരുകയാണ്. ബിജെപി സംസ്ഥാന നേതാക്കള്‍ കരിദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമാകും. ജില്ലാ കേന്ദ്രങ്ങളിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും ഭരണം തകര്‍ന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ബിജെപി പ്രതിഷേധം. വൈകീട്ട് വരെയാണ് രാപ്പകല്‍ സമരം നടക്കുക.
യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ ഇന്നു രാവിലെ ഏഴു മുതൽ
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്നു രാവിലെ ഏഴു മുതൽ യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും. ഉച്ചവരെയാണു സെക്രട്ടേറിയറ്റ് വളയൽ സമരം. എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിയ്ക്കും നികുതി കൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധം.
രാവിലെ എട്ടോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരും ഒൻപതിന് ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരക്കും.
രാവിലെ 10ന് സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.
ജനങ്ങളുടെ ദുരിതജീവിതത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പിണറായി സർക്കാരിനെതിരേയുള്ള കുറ്റപത്രം യുഡിഎഫ് ജനസമക്ഷം സമർപ്പിക്കുമെന്നു കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.