ഗവർണർക്ക് തിരിച്ചടി; കെടിയു സിൻഡിക്കറ്റ് തീരുമാനം സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി
Fri, 17 Mar 2023

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിൻഡിക്കറ്റ് തീരുമാനം സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്. സിൻഡിക്കേറ്റിനു വേണ്ടി ഐ.ബി. സതീഷ് എംഎൽഎയാണ് കേസ് ഫയൽ ചെയ്തത്.