Times Kerala

ലോക കേരള സഭയിൽ പങ്കെടുക്കാൻ ക്ഷണം നിരസിച്ച് ഗവര്‍ണര്‍

 
വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ നി​യ​മ​നം; സ​ർ​ക്കാ​ർ നി​ർ​ദേ​ശം ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു
ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ അദ്ദേഹം മടക്കി അയച്ചു. സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിച്ചു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലൾപ്പടെ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.
അതേസമയം നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽനിന്നായി 25 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് നാലാം കേരള സഭ നടക്കുക. 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്.

Related Topics

Share this story