Times Kerala

 കാ​ലി​ക്ക​ട്ട് സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ്

 
കാ​ലി​ക്ക​ട്ട് സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു വൈ​സ് ചാ​ൻ​സ​ല​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നും നിർദ്ദേശം നൽകിയിട്ടുണ്ട്. സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ലാ​ണു ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി. സെ​ന​റ്റി​ലേ​ക്കു ഗ​വ​ർ​ണ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ കൂ​ടി​യാ​യ റ​ജി​സ്ട്രാ​ർ തള്ളിയിരുന്നു. തുടർന്ന്  യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു സി​പി​എം സ്ഥാ​നാ​ർ​ഥി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ അ​വ​സ​രം നൽകുകയും ചെയ്തിരുന്നു. പ​ത്രി​ക ത​ള്ള​പ്പെ​ട്ട അ​ധ്യാ​പ​ക​രുടെ  പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ  ന​ട​പ​ടി സ്വീകരിച്ചത്.


പ​ത്രി​ക ത​ള്ളി​യ​തു സം​ബ​ന്ധി​ച്ചു വി​സി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്ത് രാ​ജ്ഭ​വ​ൻ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, കാ​ലി​ക്ക​ട്ട് വി​സി​ക്കു ന​ൽ​കി. സെ​ന​റ്റി​ലേ​ക്കു​ള്ള ഗ​വ​ർ​ണ​റു​ടെ നോ​മി​നി​ക​ളാ​യ ഡോ.​പി.​ര​വീ​ന്ദ്ര​ൻ, ഡോ.​ടി.​എം.​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മ​ത്സ​രി​ച്ചു ജ​യി​ച്ചു വ​ന്ന​വ​ര​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​രു​ടെ പ​ത്രി​ക​ക​ൾ റ​ജി​സ്ട്രാ​ർ ത​ള്ളി​യ​ത്.

 

Related Topics

Share this story