Times Kerala

 കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി

 
 കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദിൽ (24) നിന്ന് 1095 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് പിടിച്ചെടുത്തത്. 

സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശി മുണ്ടയിൽ ഇർഷാദിൽ (25) നിന്ന് 1165 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

ഡെപ്യൂട്ടി കമീഷണർ ജെ. ആനന്ദകുമാറിന്റെ നിർദേശ പ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ്‌ റജീബ്‌, ഇൻസ്‌പെക്ടർമാരായ ഹരിസിങ് മീണ, വിഷ്ണു അശോകൻ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, സന്തോഷ്‌ കുമാർ എന്നിവരടങ്ങിയടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

Related Topics

Share this story