Times Kerala

 സ്വ​ര്‍ണ​ക്ക​ട​ത്ത് ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വം; നാ​ലു​പേ​രെ​കൂ​ടി അ​റ​സ്റ്റ് ചെ​യ്തു

 
സ്വ​ര്‍ണ​ക്ക​ട​ത്ത് ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വം; നാ​ലു​പേ​രെ​കൂ​ടി അ​റ​സ്റ്റ് ചെ​യ്തു
 

വൈ​ത്തി​രി: സ്വ​ര്‍ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ആ​യു​ധ​ങ്ങ​ളു​മാ​യി ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ​കൂ​ടി വൈ​ത്തി​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​രീ​ക്കോ​ട്, മൂ​ര്‍ക്ക​നാ​ട്, ന​ടു​ത്തൊ​ടി​ക വീ​ട്ടി​ല്‍ എ​ന്‍.​ടി. ഹാ​രി​സ് (29), അ​രീ​ക്കോ​ട്, ക​രി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍ (38), ക​രി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ കെ.​കെ. ഷി​ഹാ​ബ്ദീ​ന്‍ (35), ഉ​ര​ങ്ങാ​ട്ടേ​രി, കാ​രാ​ത്തോ​ടി വീ​ട്ടി​ല്‍ കെ.​ടി. ഷ​ഫീ​ര്‍ (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പൊ​ഴു​ത​ന, പെ​രു​ങ്കോ​ട​യി​ല്‍വെ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ശി​ഹാ​ബി​ല്‍നി​ന്ന് പൊ​ഴു​ത​ന സ്വ​ദേ​ശി റാ​ഷി​ദ് മും​ബൈ​യി​ല്‍നി​ന്ന് സ്വ​ര്‍ണം ത​ട്ടി​യെ​ടു​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണം. ഇ​ത് ചോ​ദി​ക്കാ​ന്‍ മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ ശി​ഹാ​ബും സം​ഘ​വു​മാ​യാ​ണ് റാ​ഷി​ദും കൂ​ട്ടാ​ളി​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.
 

Related Topics

Share this story