Times Kerala

അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളിൽ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍

 
കരിപ്പൂരിൽ ഉണ്ണിയപ്പച്ചട്ടിയിൽ 95 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം: യുവതി അറസ്റ്റിൽ
തിരുവനന്തപുരം: അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകൾ നിർമ്മിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്തു.
മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളും
സ്വര്‍ണനാണയവും ഉള്‍പ്പെടെ 478 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. ദമാമില്‍ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.
കസ്റ്റംസ് പരിശോധനയ്ക്ക് വന്നപ്പോൾ ഇവരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ സംശയത്തെ തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേത്യത്വത്തില്‍ നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണമുളളതായി മനസിലാക്കിയത്.
 തുടര്‍ന്ന് ഇവരെ പ്രത്യേക മുറിയിലെത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തില്‍ പ്രത്യേക അറകളുണ്ടാക്കി അതിനുളളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

Related Topics

Share this story