സ്വർണപ്പണയ തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
Wed, 24 May 2023

പനമരം: മാനന്തവാടിയിലെ സ്വർണപ്പണയ തട്ടിപ്പിന് പിന്നാലെ പനമരത്തും തട്ടിപ്പ്. വാളാട് ചെരുവിള പുത്തൻവീട് നിഷാദ്, മഹാരാഷ്ട്ര സ്വദേശി കൃഷ്ണ ദേവ് രാജ് സേട്ട് എന്നിവരാണ് പിടിയിലായത്.
പനമരം സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി പേരിൽ നിന്നായി സ്വർണം പണയത്തിനെടുത്ത് ഉരുപ്പടികളാക്കി മറിച്ചുവിൽക്കുന്ന പ്രതികളെയാണ് പനമരം പൊലീസ് പിടികൂടിയത്.