Times Kerala

  ഗോദ്സെയെ പുകഴ്ത്തൽ: പ്രഫസറെ സ്റ്റേഷനിൽ ഹാജരാക്കാൻ നോട്ടീസ്

 
  ഗോദ്സെയെ പുകഴ്ത്തൽ: പ്രഫസറെ സ്റ്റേഷനിൽ ഹാജരാക്കാൻ നോട്ടീസ്
 ചാ​ത്ത​മം​ഗ​ലം: ഗോ​ദ്സെ​യെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്കി​ൽ ക​മ​ന്റി​ട്ട എ​ൻ.​ഐ.​ടി മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​ന് സ്റ്റേഷനിൽ ഹാജരാക്കാൻ നോട്ടീസ്. തി​ങ്ക​ളാ​ഴ്ച കു​ന്ദ​മം​ഗ​ലം സി.​ഐ ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് എ​ൻ.​ഐ.​ടി​യി​ൽ എ​ത്തി​യാ​ണ് ര​ജി​സ്ട്രാ​ർ ഡോ. ​ശാം​സു​ന്ദ​ര​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എം. അ​ശ്വി​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ഫ​സ​റി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച എ​ൻ.​ഐ.​ടി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, പ്ര​ഫ​സ​ർ അ​വ​ധി​യി​ലാ​യ​തി​നാ​ൽ   ര​ജി​സ്ട്രാ​ർ​ക്ക് നോ​ട്ടീ​സ് നൽകുകയായിരുന്നു. പ്ര​ഫ​സ​റു​ടെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ര​ജി​സ്ട്രാ​റി​ൽ​നി​ന്ന് പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story