Times Kerala

ഗോദ്സെയെ പുകഴ്ത്തൽ: എന്‍.ഐ.ടി പ്രഫസർ ഷൈജ ആണ്ടവൻ തുടർ ചോദ്യം ചെയ്യലിന്  ഹാജരായില്ല

 
ഗോദ്സെയെ പുകഴ്ത്തൽ: എന്‍.ഐ.ടി പ്രഫസർ ഷൈജ ആണ്ടവൻ തുടർ ചോദ്യം ചെയ്യലിന്  ഹാജരായില്ല
കോഴിക്കോട്​: ഗോദ്സെയെ പുകഴ്ത്തി ഫേസ്ബുക്കിൽ കമന്റിട്ടതിന് പൊലീസ് കേസെടുത്ത എന്‍.ഐ.ടി പ്രഫസർ ഷൈജ ആണ്ടവൻ തുടർ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം രേഖാമൂലം അവധിക്ക് അപേക്ഷ സമർപ്പിക്കാൻ പൊലീസ് നിർദേശിച്ചു. തുടർന്ന് അഞ്ചുദിവസത്തെ സമയം ചോദിച്ച് അപേക്ഷ സമർപ്പിക്കുകയായിരുന്നു. സമയപരിധി തീരുന്ന മുറക്ക് ഹാജരാകാൻ പൊലീസ് വീണ്ടും നോട്ടീസ് നൽകും.  

Related Topics

Share this story