മാലിന്യമുക്ത തൃത്താല: മൂന്നാം ഘട്ട ക്യാമ്പയിന് 20 ടണ് ചില്ല് മാലിന്യങ്ങള് നീക്കം ചെയ്തു
Wed, 15 Mar 2023

നവകേരളം കര്മ്മ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന 'സുസ്ഥിര തൃത്താല - മാലിന്യമുക്ത തൃത്താല ' പദ്ധതിയില് മൂന്നാം ഘട്ട ക്യാമ്പയിനില് 20 ടണ് ചില്ല് മാലിന്യങ്ങള് നീക്കം ചെയ്തു. ശാസ്ത്രീയ രീതിയില് മാലിന്യം ശേഖരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന മൂന്നാം ഘട്ട ക്യാമ്പയിന് പ്രവര്ത്തനങ്ങളും പൂര്ത്തിയായി. ഹരിതകര്മ്മസേനാംഗങ്ങള് ശേഖരിച്ച തരം തിരിച്ച ചില്ല് മാലിന്യങ്ങള് തല്സമയം പൊടിച്ച് വണ്ടിയിലാക്കുന്ന പ്രക്രിയ ക്ലീന് കേരളയുടെ ആഭിമുഖ്യത്തില് നടന്നത് മൂന്നാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, ആനക്കര, കപ്പൂര്, പട്ടിത്തറ, തിരുമിറ്റക്കോട്, പരുതൂര് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില് നിന്നും ക്ലീന് കേരള കമ്പനി പാഴ്വസ്തുക്കള് നീക്കം ചെയ്തു. മാര്ച്ച് 18 ന് നാലാം ഘട്ടത്തില് പാഴ്‌വസ്തു ശേഖരണം സമയബന്ധിതമായി പൂര്ത്തീകരിക്കുന്നതിനുള്ള ഊര്ജജിത നടപടികള് സ്വീകരിച്ചതായി തൃത്താല മണ്ഡലത്തിലെ പഞ്ചായത്ത് അധികൃതര് അറിയിച്ചു.