Times Kerala

 മാലിന്യമുക്ത നവകേരളം: ഏലൂരിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി 

 
 370 ഗ്രാമ പഞ്ചായത്ത്, 30 നഗരസഭാ പ്രദേശങ്ങൾ പൊതുസ്ഥല മാലിന്യ രഹിതമാകുന്നു
 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ  രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഏലൂരിൽ ക്ലീൻ ടോയ്ലറ്റ് ക്യാമ്പയിന്  തുടക്കമായി. പൊതു കമ്മ്യൂണിറ്റി ടോയ്‌ലറ്റുകളിൽ ശുചിത്വവും പരിപാലനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 

ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലൂർ നഗരസഭയിലെ ഇരുപതോളം പൊതു ശൗചാലയങ്ങൾ ഏറ്റെടുത്തു നവീകരിക്കും. നിലവിൽ ഏഴ് ടോയ്ലറ്റുകളുടെ നവീകരണം പൂർത്തീകരിച്ചതായി ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.

'ക്ലീൻ ഏലൂർ'  ശുചിത്വ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നഗരസഭയിലെ വിദ്യാലയങ്ങളിൽ പെൻ ബോക്സ്‌ പദ്ധതിക്ക് നേരത്തെ തുടക്കമിട്ടിരുന്നു. വിദ്യാർത്ഥികൾ എഴുതി തീർന്ന പേന വീട്ടിലും സ്കൂൾ പരിസരങ്ങളിലും വലിച്ചെറിയാതെ ശേഖരിച്ച് ബോക്സിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി. 

നിക്ഷേപിക്കുന്ന പേനകൾ നഗരസഭ ഹരിതകർമ്മ സേനയ്ക്ക് കൈമാറും. മാലിന്യങ്ങൾ വലിച്ചെറിയാതെ അവ ശേഖരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കാളികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Topics

Share this story