വീട് ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍
നേമം: വീടിനു നേരെ ആക്രമണം നടത്തിയ ഗുണ്ടാസംഘത്തെ മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തു. വിളവൂര്‍ക്കല്‍ പനങ്ങോട് ആലന്ദ്രക്കോണം കമലമ്മ ഭവനില്‍ സജിത് ചന്ദ്രന് (32 -ഉയിരുണ്ണി), യശോദ ഭവനില്‍ ഗിരീശന് ആശാരി (38 -വാത്തല കണ്ണൻ), കമലമ്മ ഭവനില്‍ എന്ന് ശരത് ചന്ദ്രന് (33 -കണ്ണന്), പത്മാലയത്തില്‍ വിഷ്ണു (26 -കുട്ടു) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടാരം ചന്തയ്ക്ക് സമീപം പ്രസന്ന ഭവനില്‍ വാടകക്ക് താമസിക്കുന്ന തിരുമല സ്വദേശി ഉണ്ണികൃഷ്ണന് (37) ആണ് ആക്രമണത്തിന് ഇരയായത്. ഈ മാസം നാലിന് രാത്രി എട്ടിനാണ് ആക്രമണം നടത്തിയത്.
കഴുത്തെല്ല് പൊട്ടിയ ഉണ്ണികൃഷ്ണന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് മലയിന്‍കീഴ് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.