Times Kerala

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നാളെ ഗണേഷ്കുമാർ ചർച്ച നടത്തും

 
 കെ.എസ്​.ആർ.ടി.സിയെ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയുന്നില്ല; ഗണേഷ്​കുമാർ
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ നാളെ ചർച്ച നടത്തും. സർക്കാർ കൊണ്ടുവന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മെയ് രണ്ടു മുതൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സമരത്തിൽ പ്രവേശിച്ചിരിക്കുകയാണ്. സർക്കുലറിൽ ഭേദഗതി വരുത്തിയതിനെ തുടർന്ന് സമരത്തിൽ നിന്നും സിഐടിയു പിൻവാങ്ങിയിരുന്നു. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് മുടക്കുന്ന സമരം മറ്റുള്ളവർ തുടർന്നു.
സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തര ചർച്ച വിളിക്കാൻ തീരുമാനമെടുത്തത്. സമവായത്തിലൂടെ സമരം അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഗതാഗത മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച നടക്കുക.

Related Topics

Share this story