സൗജന്യ പരിശീലനം
Fri, 17 Mar 2023

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി കെൽട്രോൾ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് മുതൽ ആറ് മാസം വരെയാണ് കോഴ്‌സ് കാലാവധി. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7356789991,8714269861