Times Kerala

 സൗജന്യ നിയമസഹായം എല്ലാ ബുധനാഴ്ചകളിലും ; 1800 425 2018 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0491 2505111, 9605483474 എന്ന നമ്പറുകളിലോ ബന്ധപ്പെടാം

 
court
പാലക്കാട്: എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അഭിഭാഷകന്റെ സൗജന്യ നിയമസഹായവും ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സ്നേഹിതയിലൂടെ നല്‍കി വരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിനു മുന്‍വശം ഫയര്‍ സ്റ്റേഷന് സമീപത്ത് പാലക്കാട് കുടുംബശ്രീ സ്നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കും വടക്കഞ്ചേരിയില്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷനില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററും അട്ടപ്പാടി കില ക്യാമ്പസില്‍ സ്പെഷ്യല്‍ സ്നേഹിതയും പ്രവര്‍ത്തിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ രണ്ട് സ്നേഹിത കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകും. സ്നേഹിതയെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 2018 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0491 2505111, 9605483474 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.
 

Related Topics

Share this story