ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ

news
 ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് മാലോത്ത് സ്വദേശി  ബിജേഷ് സക്കറിയ (30), ചെന്നൈ സ്വദേശി  മുഹമ്മദ്  മുഹൈദ് (39) എന്നിവരാണ് അറസ്റ്റിലായത്.
ബിജേഷ് സക്കറിയയെ കാസർകോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത്.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വഴി പരസ്യം നൽകിയായിരുന്നു ഇവർ ഇരകളെ കണ്ടത്തിയിരുന്നത്. 
ന്യൂസിലാൻഡിലേക്ക്  കൊണ്ട്പോകുന്നതിനായി ദുബായിൽ  വച്ച് മൂന്നുമാസത്തെ പരിശീലനം ഉ ണ്ടെന്നും പരിശീലന കാലയളവിലും ശമ്പളം നൽകുമെന്നും വിശ്വസിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

Share this story