എഫ് പി ഒ/ എഫ് പി സികൾക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
Wed, 15 Mar 2023

തൃശ്ശൂർ ജില്ലയിലെ രജിസ്റ്റർ ചെയ്ത് മൂന്നുവർഷമായി പ്രവർത്തിച്ചുവരുന്നതും കുറഞ്ഞത് 750 ഷെയർ ഹോൾഡേർസ് ഉളളതുമായ ഫാർമർ പ്രോഡ്യൂസർ കമ്പനികൾക്ക് മൂല്യവർദ്ധനവ്, മാർക്കറ്റിംഗ്, കയറ്റുമതി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രോജക്ട് അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുന്നു. താത്പര്യമുള്ള എഫ് പി ഓ/ എഫ് പി സികൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, പ്രവർത്തന റിപ്പോർട്ട് സഹിതം മാർച്ച് 25നു മുമ്പായി അപേക്ഷ പ്രോജക്ട് ഡയറക്ടർ ആത്മ, തൃശ്ശൂരിന് നല്കണം. ഇമെയിൽ: atmatsr2017@gmail.com. ഫോൺ: 0487 233048