പെട്ടിക്കടക്കാരന് വ്യാജ നോട്ടുകൾ നൽകി നാലായിരം രൂപ തട്ടിയെടുത്തു

മേശയ്ക്കുള്ളിൽ പണമുണ്ടെന്ന് തിരിച്ചറിഞ്ഞ യുവാവ് രണ്ടായിരം രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. കൈയിലുള്ള മറ്റൊരു വ്യാജ നോട്ടുകൂടി കുഞ്ഞുകുട്ടന് നൽകിയശേഷം നാല് അഞ്ഞൂറ് രൂപ നോട്ടുകളും വാങ്ങി ഇയാൾ സ്ഥലം വിടുകയായിരുന്നു. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് അഞ്ഞൂറു രൂപകൾ നൽകിയശേഷം കുഞ്ഞുകുട്ടനിൽ നിന്നും രണ്ടായിരം രൂപ വാങ്ങി. ഈ പണവുമായി നൂറോമ്മാവിലെ റേഷൻ കടയിലെത്തിയപ്പോളാണ് നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. കടയിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവാവാണ് രണ്ടായിരത്തിന്റെ നോട്ടുകൾ നൽകിയതെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞുകുട്ടൻ കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.