കൊച്ചിയിൽ മാരക ലഹരി മരുന്നുമായി നാല് പേർ പിടിയിൽ
Fri, 19 May 2023

കൊച്ചി: എറണാകുളം കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം. ജോർജ് എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 18.79 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.