മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്
Sat, 18 Mar 2023

തൃശൂർ: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്. തൃശൂർ ചെമ്പൂത്രയിൽ വച്ചാണ് അപകടം സംഭവിച്ചത്. ഡ്രെെവർ ശരത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കാറിന്റെ പിന്നിൽ പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.